Trending Now

വിഷമദ്യദുരന്തത്തിൽ മരണം 13 : കളക്ടറെ സ്ഥലംമാറ്റി,എസ്.പിക്ക് സസ്പെൻഷൻ

Spread the love

 

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 . നാല്പതോളം പേര്‍ ചികിത്സയിലുണ്ട് . കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും.

ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എസ്.പി. സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്തു. ഡി.എസ്.പിമാരായ തമിഴ്‌ശെല്‍വനേയും മനോജിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍. രജത് ചതുര്‍വേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല.

വിഷമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിറ്റ മദ്യത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അന്വേഷണം സി.ബി- സി.ഐ.ഡിക്ക് കൈമാറി.

error: Content is protected !!