
2024ലെ ജൂണ്‍ സെഷനിലെ യുജിസി-നെറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ). എന്‍സിഇടി- 2024 പരീക്ഷയുടെ തീയതി ജൂലൈ 10ആയിരിക്കും. ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെ നടത്തും. യുജിസി നെറ്റ്-2024 ജൂണ്‍ സെഷനിലെ പരീക്ഷ ആഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയില്‍ വീണ്ടും നടത്തുമെന്ന് എന്‍ടിഎ അറിയിച്ചു.
ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIAPGET)-2024 ജൂലൈ ആറിന് നടത്തുമെന്നും എന്‍ടിഎ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നേരത്തെ ജൂണ്‍ സെഷനിലേക്കുള്ള യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 18ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തിയിരുന്നു. 317 നഗരങ്ങളിലായി നടത്തിയ പരീക്ഷ 9 ലക്ഷത്തിലധികം പേരാണ് എഴുതിയിരുന്നത്. എന്നാല്‍ ജൂണ്‍ 19ന് പരീക്ഷ റദ്ദാക്കിയിരുന്നു.