Trending Now

എം.ബി.എ: കെ മാറ്റ് – 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

Spread the love

 

konnivartha.com: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു.

ഉത്തര സൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള കാൻഡിഡേറ്റ് പോർട്ടലിലെ ആൻസർ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികൾ സമർപ്പിക്കാം. ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ എന്ന ക്രമത്തിൽ ഫീസ്‌ ഓൺലൈനായി ഒടുക്കേണ്ടതാണ്. ജൂലൈ അഞ്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ പരാതികൾ സമർപ്പിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

error: Content is protected !!