Trending Now

ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് : സുരക്ഷ സോഫ്റ്റ്‌വെയർ ഉദ്ഘാടനം ജൂലൈ 03ന്

Spread the love

 

konnivartha.com: ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിൽ നിന്നു നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനാക്കുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ‘സുരക്ഷ’ യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 3.30 ന് നിർവഹിക്കും.

സുരക്ഷ സോഫ്റ്റ്‌വെയർ മുഖേന ഇലക്ട്രിക്കൽ സ്കീം അപ്രൂവൽ, പ്രതിഷ്ഠാപനങ്ങളുടെ ഊർജ്ജീകരണ അനുമതി, അഡ്വൈസ് അപ്രൂവൽ, ലൈൻ ക്ലിയറൻസിനുള്ള സർട്ടിഫിക്കറ്റ്, ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷനുകൾക്കുള്ള മൂല്യനിർണയം, സോയിൽ റെസിസ്റ്റിവിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും.

സോഫ്റ്റ്‌വെയർ https://ceisuraksha.ceikerala.gov.in/ എന്ന ലിങ്ക് മുഖേന പൊതുജനങ്ങൾക്ക് ലഭ്യമാകും. ഇലക്ട്രിക്കൽ സ്കീം അപ്രൂവൽ ലഭിക്കുന്നതിനുള്ള അപേക്ഷ, പ്രതിഷ്ഠാനങ്ങളുടെ ഊർജ്ജീകരണ അനുമതിക്കുള്ള അപേക്ഷ, അഡ്വൈസ് അപ്രൂവൽ ലഭിക്കുന്നതിനുള്ള അപേക്ഷ, ലൈൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾക്കുള്ള മൂല്യനിർണയത്തിനുള്ള അപേക്ഷ, സോയിൽ റെസിസ്റ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ, കെ-സ്വിഫ്റ്റ് സംവിധാനം മുഖേന അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം എന്നീ സേവനങ്ങൾ സുരക്ഷ സോഫ്റ്റ്‌വെയറിൽ ലഭ്യമാകും.

error: Content is protected !!