Trending Now

സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

Spread the love

 

konnivartha.com: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂര്‍ ചാക്കശ്ശേരിയില്‍ സി ബി അഖില്‍ ( 33 )ആണ് മരിച്ചത് . രാത്രി 7 . 20 ന് കൈപ്പട്ടൂര്‍ കുരിശു കവലയ്ക്ക് സമീപം ആണ് അപകടം നടന്നത് .

അടൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് വന്ന സ്വകാര്യ ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ ഇറക്കം ഇറങ്ങി വന്ന ബൈക്ക് ആണ് ബസ്സില്‍ ഇടിച്ചു കയറിയത് . തലയിടിച്ചു താഴെ വീണ യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു . വയര്‍ പിളര്‍ന്നു ആന്തരിക അവയവങ്ങള്‍ പുറത്ത് വന്ന നിലയില്‍ നിലയിലായിരുന്നു . മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി .

ഭാര്യ ആശ ,മകന്‍ വരുണ്‍

error: Content is protected !!