Trending Now

അമീബിക് മസ്തിഷ്‌കജ്വരം:ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

Spread the love

 

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഫറോക്ക് സ്വദേശിയായ മൃദുൽ (13) ആണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന്  ഉച്ചയ്ക്ക് ഒന്നിന് നടക്കും

error: Content is protected !!