സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം: പത്തുമാസം കൊണ്ട് പൂർത്തീകരിക്കും

Spread the love

 

konnivartha.com: സീതത്തോട് പഞ്ചായത്തിലെ 09,10,11വാർഡുകളിൽ കൂടി കടന്നു പോകുന്ന ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ സമയക്രമം നിശ്ചയിച്ചു.സംസ്ഥാനസർക്കാർ ഫണ്ട്‌ ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ കെ യു ജനിഷ്കുമാർ എം എൽ എയും ചീഫ് എഞ്ചിനീയറും സന്ദീപ് കെ ജി യും ചേർന്ന് പരിശോധിച്ചു.

10.5കോടി ചിലവഴിച്ചു നിർമ്മിക്കുന്ന റോഡിന്റെ മേൽനോട്ടചുമതല തദ്ദേശസ്വയംഭരണവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് .5മീറ്റർ വീതിയിൽ ബി എം &ബിസി നിലവാരത്തിൽ റോഡ് ടാറിങ് ചെയ്യും. ആവശ്യമായ മുഴുവൻ സ്ഥലങ്ങളിലും സംരക്ഷണഭിത്തി, കലുങ്ക്, ഡ്രൈനേജ് ഓട എന്നിവയും നിർമ്മിക്കും.ഓരോ നിർമ്മാണവും പൂർത്തീകരിക്കുന്നതിനാവശ്യമായ സമയക്രമം നിശ്ചയിച്ചു.കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും എത്തിച്ചു നിർമ്മാണം വേഗത്തിലാക്കി

ഗ്രാമപഞ്ചായത്തു ഓഫീസ്, നഴ്സിംഗ് കോളേജ്, ആയുർവേദആശുപത്രി, വി ഇ ഒ ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഈ പാതയിലാണ്. നിർമ്മാണപുരോഗതി വിലയിരുത്തൽ യോഗത്തിൽ എം എൽ എ ക്കും ചീഫ് എഞ്ചിനീയറിനും പുറമെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രമോദ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിത സാജ്, എ ഇ ഇ സാം മാത്യു, കരാറുകാരൻ അനീഷ് കടക്കേത്ത് എന്നിവർ പങ്കെടുത്തു

error: Content is protected !!