Trending Now

എൻ ഐ ടിയിൽ അധ്യാപക ഒഴിവുകൾ: അവസാന തീയതി 12/07/2024

Spread the love

 

konnivartha.com: കോഴിക്കോട് എൻ ഐ ടിയിലെ ഹ്യൂമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീവിഷയങ്ങൾ പഠിപ്പിക്കാനാണ് താത്കാലിക അധ്യാപകരെ നിയമിക്കുന്നത്.

ജൂലായിൽ ആരംഭിക്കുന്ന ഒരു സെമസ്റ്റർ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികൾക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം.

യോഗ്യത, അപേക്ഷാ ഫോറം, പൊതുവായ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് ww.nitc.ac.in  സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12/07/2024.

error: Content is protected !!