Trending Now

ടെലികോം കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവ് ‘ കോഴ്‌സ് :സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

 

 

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യവികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കേസ്), ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ‘ ടെലികോം കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവ് ‘ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലാ നൈപുണ്യ വികസന പദ്ധതി 2022-23 തയ്യാറാക്കി സംസ്ഥാന, കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് ജില്ലയ്ക്കു അംഗീകരിച്ച പദ്ധതിയാണ് ടെലികോം കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്.പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 28 വനിതകള്‍ക്കാണ് ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ മുഖേനെ 540 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനം നല്‍കിയത്.

ജില്ലാ നൈപുണ്യ സമിതി ചെയര്‍മാന്‍ അധ്യക്ഷത വഹിച്ച ജില്ലാ നൈപുണ്യ സമിതി യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ജില്ലാ സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ ആര്‍. ബിപിന്‍ ചന്ദ്രന്‍, ജില്ലാ നൈപുണ്യ സമിതി അംഗങ്ങളായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിതരായിരുന്നു.

error: Content is protected !!