
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായുള്ള അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിലെ ടിക്കറ്റ് അടക്കമുള്ള സംവിധാനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റിയ നടപടി പുന: പരിശോധിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററായ (സതേൺ സർക്കിൾ )ഡോ.ആർ.കമലാഹറിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഓണ്‍ലൈന്‍ സംവിധാനം പുന: പരിശോധിക്കും എന്ന് ഉറപ്പ് ലഭിച്ചത് .
അടവി പോലുള്ള സ്ഥലത്ത് മതിയായ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ല .ഇങ്ങനെ ഉള്ള സ്ഥലത്ത് ആണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വനം വകുപ്പ് ഒരുങ്ങിയത് . ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലപാടില്‍ നിന്നും വനം വകുപ്പ് പിന്തിരിയണം എന്ന് പ്രവീണ്‍ ആവശ്യം ഉന്നയിച്ചു . ഇന്ന് കോന്നിയില്‍ എത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍ക്ക് നിവേദനം നല്കി . നടപടികള്‍ പുന :പരിശോധിക്കും എന്നാണ് ഉറപ്പ് ലഭിച്ചത് .