Trending Now

സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

 

konnivartha.com: തൃശ്ശൂര്‍ മുളങ്കുന്നത്തുക്കാവിലെ  ബൈക്ക് സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ പാലക്കാട് സ്വദേശിവെല്‍ഡിങ് തൊഴിലാളി നിബിന്‍ മരണപ്പെട്ടു . വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെല്ലാം അഗ്നിരക്ഷാസേനയെത്തി.

തൊഴിലാളികള്‍ എല്ലാം പോയ ശേഷം അഞ്ചു വെല്‍ഡിംങ്ങ് തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നത് . ബൈക്ക് സ്പെയര്‍ പാര്‍ട്സ് വര്‍ക്ക് ഷോപ്പ് ആണ് . എണ്‍പത് തൊഴിലാളികള്‍ ആണ് ഈ കമ്പനിയില്‍ ജോലി എടുക്കുന്നത് . ഏഴു കോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു

error: Content is protected !!