
konnivartha.com: പന്തളം നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ ഡ്യൂട്ടി സമയത്ത് ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിനും, പോലീസ് കേസ് ചാർജ് ചെയ്യാത്തതിനുമെതിരെ കേരള എൻ. ജി. ഒ. യൂണിയൻ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.
എൻ. ജി. ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അടൂർ ഏരിയ പ്രസിഡന്റ് സി. ജെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗംങ്ങളായ ടി. കെ. സുനിൽ ബാബു, അനാമിക ബാബു എന്നിവർ സംസാരിച്ചു