Trending Now

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനം പുനരാരംഭിച്ചു

Spread the love

 

konnivartha.com: താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കണ്ടറി 2024-28 ബാച്ചിലേക്ക് ഓപ്പണ്‍, റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് (രണ്ട്) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനം പുനരാരംഭിച്ചു.

പിഴ കൂടാതെ ജൂലൈ 31 വരെയും, 60രൂപ പിഴയോടെ ഓഗസറ്റ് 16 വരെയും ഫീസടച്ച്, www.scolekerala.org  എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയച്ചു കൊടുക്കണം.
ഫോണ്‍ :  0471-2342950, 2342271, 2342369.

error: Content is protected !!