Trending Now

ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു

Spread the love

 

konnivartha.com: പന്തളം ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു. പ്രതിമാസ യോഗവിജ്ഞാന യാത്രയുടെ ഭാഗമായിട്ട് കൈപ്പുഴ ശ്രീ ഗുരുനാഥൻ മുകടി ക്ഷേത്രസന്നിധിയിൽ നടന്ന ഗുരുപൂർണ്ണിമ ആഘോഷം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

യോഗയിലെ ഗുരുപരമ്പര എന്ന വിഷയത്തിൽ യോഗാചാര്യൻ കെ സി വിജയമോഹനനും ഗുരുനാഥൻമുകടി അയ്യപ്പ ഗുരുകുല ചരിത്രത്തെ പറ്റി വി എൻ രാധാകൃഷ്ണനും വിഷയാവതരണം നടത്തി. ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രം ഡയറക്ടർ ബിജു പരമേശ്വരൻ, രഞ്ജിനി പ്രദീപ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

error: Content is protected !!