Trending Now

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

Spread the love

 

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച (ജൂലായ് 23) അവധി പ്രഖ്യാപിച്ചു. പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി. സ്‌കൂള്‍, ജി.എച്ച്.എസ്.എസ്. പനമരം, സെന്റ് തോമസ് എല്‍.പി. സ്‌കൂള്‍ നടവയല്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ മേഘശ്രീ ഡി.ആര്‍. അറിയിച്ചു.

error: Content is protected !!