Trending Now

വകയാര്‍ തോട്ടിലെ മാലിന്യം തൊഴില്‍ ഉറപ്പില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്തു

Spread the love

 

konnivartha.com: കോന്നി വകയാറിലെ തോട്ടില്‍ അടിഞ്ഞു കൂടിയ മാലിന്യം തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്തതായി വാര്‍ഡ്‌ മെമ്പറും കോന്നി പഞ്ചായത്ത് അധ്യക്ഷ്യയുമായ അനി സാബു തോമസ്‌ അറിയിച്ചു . ഈ തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടിയെന്ന് തദേശിയരായ ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ വാര്‍ത്തയെതുടര്‍ന്നാണ്‌ നടപടി .

ഡ്രൈഡേയുടെ ഭാഗമായി തോട്ടില്‍ വളര്‍ന്നു നിന്ന അടിക്കാടുകള്‍ നീക്കം ചെയ്യുകയും പ്ലാസ്റ്റിക് കുപ്പികളും മറ്റു പാഴ്വസ്തുക്കളും നീക്കം ചെയ്യുകയും ചെയ്തു . വകയാറിലെ ഷാപ്പിനു സമീപം ഉള്ള റോഡു അരുകിലെ തോട്ടില്‍ ഉള്ള മാലിന്യം ആണ് നീക്കം ചെയ്തത് . ഇവിടെ മദ്യപാന്മാരുടെ സ്ഥിരം ഇടത്താവളം ആണെന്നും ഇവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ആണ് മാലിന്യത്തിന് കാരണം എന്നും പറയുന്നു . സമീപ വാസികളായ ചിലര്‍ മാലിന്യം ഈ തോട്ടില്‍ വലിച്ചെറിയുന്നതും മാലിന്യം കുന്നു കൂടുവാന്‍ കാരണമായി .
വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ച വാര്‍ഡ്‌ മെമ്പറും കോന്നി പഞ്ചായത്ത് അധ്യക്ഷ്യയുമായ അനി സാബു തോമസ്സിനെയും തൊഴില്‍ ഉറപ്പ് തൊഴിലാളികളെയും അഭിനന്ദിക്കുന്നു .

 

error: Content is protected !!