Trending Now

കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു സമരം നടത്തി

Spread the love

 

konnivartha.com: കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തി. കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം തടസ്സപെടുത്താൻ ശ്രമിക്കുന്ന കോന്നി പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു.

 

ഫണ്ട് വിതം വച്ചപ്പോൾ ഭരണ കക്ഷി അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ ഫണ്ട് നൽകുകയും , പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ കുറച്ചു ഫണ്ടും നൽകുന്ന സമീപനത്തിലും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലെ വഴി വിളക്കിന്റ അറ്റകുറ്റ പണികൾ ചെയ്യാൻ തയ്യാറാവാത്ത ഭരണ സമിതിയുടെ നടപടിയിലും പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

എൽഡിഎഫ് അംഗങ്ങളായ കെ ജി ഉദയകുമാർ , തുളസി മോഹൻ ,പുഷ്പ ഉത്തമൻ , ജോയ്സ് എബ്രഹാം, ജിഷ ജയകുമാർ എന്നിവരാണ് സമരം നടത്തിയത്. ബിജെപി അംഗം സോമൻ പിള്ളയും പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.

error: Content is protected !!