
konnivartha.com: റാന്നി: സർക്കാർ ജീവനക്കാരുടെ തടഞ്ഞുവെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നു ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിഷേധിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല.സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകുന്നത് ബാധ്യതയാണെന്ന ചിലരുടെ പ്രചാരണം ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
അടിയന്തരമായി ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ഉടന്‍ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി ആര്‍ മനോജ് കുമാര്‍ (പ്രസിഡന്‍റ്), എ.ഷാജഹാൻ, കെ.അനുരാജ്, ജെ.സിനി (വൈസ് പ്രസിഡൻ്റുമാർ) ജി.അഖിൽ (സെക്രട്ടറി) വി.പ്രസാദ്,ബി മഹേഷ്,സി അനീഷ് കുമാർ (ജോ. സെക്രട്ടറിമാർ) പി.എസ്.മനോജ് കുമാർ (ട്രഷറർ),കെ.സുരേഷ്,സി.കെ സജീവ് കുമാര്‍(സെക്രട്ടറിയേറ്റംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റിയുടെ പ്രസിഡൻ്റായി സി.എസ് നിത്യയെയും സെക്രട്ടറിയായി ഐ.സിന്ധു പിള്ളയെയും സമ്മേളനം തെരഞ്ഞെടുത്തു.