സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

Spread the love

 

konnivartha.com: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഹിന്ദി പരിഭാഷകര്‍ക്കുള്ള തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ-2024 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 312 ഒഴിവുകളുള്ള തസ്തികകളിലേക്ക് ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പരീക്ഷ നടക്കുക.

പരീക്ഷയുടെ കൃത്യമായ തീയതി പീന്നീട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴി അറിയിക്കും. https://ssc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗ/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 25 (ഞായറാഴ്ച) രാത്രി പതിനൊന്നു മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. തസ്തിക, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരീക്ഷയുടെ സ്‌കീം, സിലബസ് തുടങ്ങിയ മറ്റ് വിശദാംശങ്ങള്‍ അറിയാനായി ഓഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ച അറിയിപ്പ് പരിശോധിക്കുക. www.ssckkr.kar.nic.in , https://ssc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ അറിയിപ്പ് ലഭ്യമാണ്.