Trending Now

അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com/ കായംകുളം : ബോധി കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജി മുതൽ നേതാജി സുഭാഷ് ചന്ദ്രബോസ് വരെയുള്ള മുൻനിര സ്വാതന്ത്ര്യസമര സേനാനികളുടെയെല്ലാം ചിത്രങ്ങൾ വിസ്മയിപ്പിക്കുന്ന വേഗത്തിൽ വരച്ച് വേറിട്ട രീതിയിലായിരുന്നു ഉദ്ഘാടനം.

കായംകുളം എസ് എൻ ഡി പി ടൗൺ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബോധി പ്രസിഡന്റ് അഡ്വ. വി ബോബൻ അദ്ധ്യക്ഷത വഹിച്ചു. ബോധി സെക്രട്ടറി കുമ്പളത്ത് മധുകുമാർ, കൺവീനർ എൻ ശ്രീരഞ്ജൻ, എം എ കെ ആസാദ്, അഡ്വ. ജോസഫ് ജോൺ, പി പ്രദീപ്‌ ലാൽ, ബി ഷീല കെ എൻ ജയറാം, ബി. ജീവൻ ബിന്ദു രാഗസുധ എന്നിവർ പ്രസംഗിച്ചു. ബോധി മുൻ സെക്രട്ടറി ഡി അശ്വിനി ദേവ് അനുസ്മരണവും നടന്നു.

error: Content is protected !!