Trending Now

മഹാത്മ അയ്യങ്കാളി; നവോത്ഥാന നായകൻ : റോബിൻ പീറ്റർ

Spread the love

 

 

 

കോന്നി : സമൂഹത്തിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച് ചേർത്ത് നിർത്തി അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് തുടക്കം കുറിച്ചത് മഹാത് അയ്യങ്കാളി ആയിരുന്നു വെന്നത് വിസ്മരിക്കുവാൻ കഴിയില്ലെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു.

പുതിയ കാലഘട്ടത്തിൽ നവ ഫാസിസ്റ്റുകൾ നടത്തുന്ന സംഘർഷം സൃഷ്ടിച്ചു കൊണ്ടുള്ള നവോത്ഥാന പ്രവർത്തനം ആയിരുന്നില്ല മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ധീരമായ ഇടപെടലുകൾ എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ജയന്തി ദിനത്തിൽ കോന്നി കോൺഗ്രസ് ഭവനിൽ കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെയും ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.കെ ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജി മണ്ണിൽ, റോജി എബ്രഹാം, സി.കെ.ലാലു, രാജീവ് മള്ളൂർ, സൗദാ റഹിം, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, രതീഷ് മുരുപ്പേൽ, ജയേഷ് പുന്നമൂട്ടിൽ, ഭാസ്ക്കരൻ കുമാരൻ, ലിസിസാം, ബഷീർ കോന്നി, സദാനന്ദൻ, കെ.സി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!