അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

 

 

അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.

 

മെയ് 15 മുതല്‍ കാണാതായ ഡിക്സനെ പോലീസും ബന്ധുക്കളും അന്വേഷിച്ചുവരികയായിരുന്നു. അബുദാബിയിലെ ഒരു ഇലക്ട്രോണിക്സ് കടയില്‍ വാച്ച് മേക്കറായി ജോലി ചെയ്യുകയായിരുന്നു ഡിക്സണ്‍.കൂടുതല്‍ വിവരം അന്വേഷിച്ചു വരുന്നു