വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ് പിയായി നിയമിച്ചു

Spread the love

 

പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ്.സുജിത് ദാസിന് സ്ഥലംമാറ്റം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പകരം നിയമനം സംബന്ധിച്ച് പരാമർശമില്ല.

വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു.സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു.