konnivartha.com: അമിത വേഗതയില്‍ എത്തിയ വാഹനം നിയന്ത്രണം വിട്ടു വീടിന്‍റെ രണ്ടു ഗേറ്റും ഇടിച്ചു തെറിപ്പിച്ചു . ഒരു ഗേറ്റ് ഏറെ ദൂരേക്ക് തെറിച്ചു പോയി . അമിത വേഗതയില്‍ വാഹനം വന്നിടിച്ചതിനാല്‍ ആണ് ഇരു ഗേറ്റും ഇളകി തെറിക്കാന്‍ കാരണം .രാത്രിയില്‍ നടന്ന സംഭവം രാവിലെ ആണ് വീട്ടുകാര്‍ കണ്ടത് . രാത്രിയില്‍ മഴ ആയതിനാല്‍ സംഭവം ആരും കണ്ടില്ല .സി സി ടി വിയില്‍ ഒരു പിക്ക് അപ്പ് വണ്ടിയുടെ ചിത്രം പതിഞ്ഞു എങ്കിലും അപകടം ഉണ്ടാക്കിയത് ഈ വാഹനം ആണോ എന്ന് തിരിച്ചറിഞ്ഞില്ല .കോന്നി പൂവന്‍പാറ പുത്തന്‍വീട്ടില്‍ വര്‍ഗീസ് ഉമ്മന്‍റെ വീടിന്‍റെ ഗേറ്റ് ആണ് തകര്‍ന്നത് .
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമാണ് കോന്നി പൂവന്‍പാറ .ഇതുവഴി അമിത വേഗതയില്‍ ആണ് വാഹനങ്ങള്‍ പോകുന്നത് . രാത്രിയില്‍ കടന്നു വരുന്ന വാഹനങ്ങള്‍ ഒറ്റയടിക്ക് ബ്രേക്ക് അമര്‍ത്തിയാല്‍ നിയന്ത്രണം വിടുന്ന സാഹചര്യം ഉള്ള “റോഡു പണികള്‍ “ആണ് ഇവിടെ ഉള്ളത് . മഴയത്ത് ബ്രേക്ക് പതിയെ ചവിട്ടിയാല്‍ പോലും വാഹനങ്ങള്‍ പാളുന്നു . വളവില്‍ വേഗത കുറയ്ക്കാത്തത് കൊണ്ട് വാഹനങ്ങള്‍ പാളുന്നു . രാത്രി കാലങ്ങളില്‍ ഈ റോഡില്‍ പരിശോധനകള്‍ കുറവ് ആണ് .