Trending Now

എം എ പൊളിറ്റിക്കൽ സയൻസില്‍ആറാം റാങ്ക് : അനുമോദിച്ചു

Spread the love

 

konnivartha.com: മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസില്‍ആറാം റാങ്ക് കരസ്ഥമാക്കിയ കോന്നി വകയാർ കമുകുംപള്ളിൽ ജോൺ ഷാജി ജിജി ഷാജി ദമ്പതികളുടെ മകൾ ജൂലിന മറിയം ഷാജിയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഐവാൻ വകയാർ, മണ്ഡലം കമ്മിറ്റി സെക്രട്ടറി ജിജോ കുളത്തിങ്കൽ, ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷാജിവഞ്ചിപ്പാറ, വാർഡ് കമ്മിറ്റി പ്രസിഡൻ്റ് ആദനാട്ടിൽ കെ.വി രാജു, കുവൈറ്റ് പ്രവാസി കോൺഗ്രസ് സംഘടനയുടെ പ്രസിഡൻ്റ് റെജി ഈട്ടിനിൽക്കുന്നതിൽ, വാർഡ് കമ്മിറ്റി അംഗങ്ങളായ റോയി ഉമ്മൻ ഡെയ്സി റോയി, ബിൻസി തെക്കേടത്ത് എന്നിവർ പങ്കെടുത്തു

error: Content is protected !!