ഓണാഘോഷം – 2024 :കോന്നി കേരള ജേർണലിസ്റ്റ് യൂണിയൻ

Spread the love

 

konnivartha.com/ കോന്നി: കേരള ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം – 2024 ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് ശശി നാരായണൻ അധ്യക്ഷനായി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുജേഷ് മാധവൻകുട്ടി ഓണക്കോടി വിതരണം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു, മേഖലാ സെക്രട്ടറി ഷാഹീർ പ്രണവം, കെ.ആർ.കെ.പ്രദീപ്, മനോജ് സുകുമാരൻ എന്നിവർ സംസാരിച്ചു.