Trending Now

അറിവുത്സവം : തൊഴിലാളികളുടെ കലാമത്സരങ്ങൾ നടന്നു

Spread the love

 

konnivartha.com: സി ഐ ടി യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ “സി ഐ ടി യു സന്ദേശം” 50-)o വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സെപ്റ്റംബർ 28,29 തീയതികളിൽ തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന “അറിവുത്സവം” ക്യാമ്പയിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ തല മത്സരങ്ങൾ നടന്നു.

സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. സി. രാജാഗോപാലൻ അധ്യക്ഷൻ ആയിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ,ജില്ലാ നേതാക്കളായ രാജേഷ് ആർ. ചന്ദ്രൻ, ആർ. അജയകുമാർ, കെ. എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

പ്രസംഗം, ലേഖനം, ചെറുകഥ രചന, കവിതാ രചന, മുദ്രാവാക്യ രചന, ചലച്ചിത്ര ഗാനം മത്സരം
എന്നീ ഇനങ്ങളിൽ ആണ് മത്സരം നടന്നത്.

error: Content is protected !!