Trending Now

തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കല്‍: ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ 5 വരെ

Spread the love

 

konnivartha.com: പത്തനംതിട്ട : ജില്ലയിലെ തദ്ദേശഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഒക്‌ടോബര്‍ അഞ്ചുവരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അന്തിമ വോട്ടര്‍ പട്ടിക 19 ന് പ്രസിദ്ധീകരിക്കും.

സ്ത്രീസംവരണമുള്ള കോന്നി ബ്ലോക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലത്തെ പുളിഞ്ചാണി, ജനറല്‍ വിഭാഗത്തിലുള്‍പ്പെട്ട പന്തളം ബ്ലോക്പഞ്ചായത്തിലെ വല്ലന, നിരണത്തെ കിഴക്കുംമുറി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ.് കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ചിരുന്നു.

ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!