മുഖ്യമന്ത്രി രാജി വെയ്ക്കണം: കോന്നിയില്‍  യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി

Spread the love

 

konnivartha.com: : തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്ന മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യവുമായി യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ യോഗവും നടന്നു. യു ഡി എഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദീനമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, ജോസ് കൊന്നപ്പാറ, രവിപിള്ള, റോജി എബ്രഹാം, ശ്യാം എസ് കോന്നി,അനി സാബു, സൗദ റഹിം, ജി. ശ്രീകുമാർ, തോമസ് കുട്ടി, ഉമ്മൻ മാത്യു വടക്കേടത്ത്, എബ്രഹാം ചെങ്ങറ, രാജൻ പുതുവേലിൽ,എ. അസീസ് കുട്ടി, രാജീവ് മള്ളൂർ, ഫൈസൽ. പി.എച്ച്, ഐവാൻ വകയാർ, സലാം കോന്നി, അഷറഫ് പി. ഐ, തോമസ് കാലായിൽ, സി.കെ. ലാലു, പ്രകാശ് പേരങ്ങാട്ട്, സുലേഖ. വി നായർ, ലിസി സാം, അർച്ചന ബാലൻ, തോമസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!