ബഡ്‌സ് സ്കൂൾ ജീവനക്കാരുടെ പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു

Spread the love

 

konnivartha.com: ഓൾ കേരള ബഡ്സ് ആന്റ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സ്റ്റാഫ്സ് ‘ യൂണിയൻ (സി ഐ ടി യു )പത്തനംതിട്ട ജില്ല കൺവഷൻ CITU ജില്ലാ കമ്മറ്റി ആഫീസ് ഹാളിൽ ചേർന്നു.

സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം. വി. സഞ്ജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ. ആർ. രതീഷ് അധ്യക്ഷൻ ആയിരുന്നു.

CITU സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. ബി.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി.ബഡ്സ് ജീവനക്കാരെ മനുഷ്യത്വ പരമായ പരിഗണന നല്കി സ്ഥിരപ്പെടുത്തണം എന്നും ബഡ്സ് സ്ഥാപനത്തെ ഉന്നമനത്തിൽ എത്തിച്ച ഇടതു സർക്കാരിനെ എത്ര പ്രശംസിച്ചാലും മതിവരില്ല എന്നും പി.ബി ഹർഷകുമാർ പറഞ്ഞു.

CITU ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ,യൂണിയൻ സംസ്ഥാന സെക്രട്ടറി ആഷിക് സി. എസ്,ഷീജ ബീഗം,നീതു സാറ ഐസക്ക് , ലാലി സ്കറിയ, ഷൈബൻ മാത്യൂ, സുമ രാമ കൃഷ്ണൻ എന്നിവർ സംസാരിച്ചു.