Trending Now

കുടുംബശ്രീ : പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു

Spread the love

 

konnivartha.com: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു. ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിശീലനസ്ഥാപനങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു.

കുളനട പ്രീമിയം കഫെയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, റാന്നി പഴവങ്ങാടി പ്രസിഡന്റ് റൂബി കോശി, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആര്‍. മോഹന്‍ദാസ്, കൊറ്റനാട് സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി റോബി, ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ. നായര്‍ എന്നിവര്‍ സംസാരിച്ചു.

ജനപ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേര്‍സണ്‍സ്, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി മുന്നൂറോളം പേര്‍ പങ്കെടുത്തു. ലൈഫ് സ്‌കില്‍ ട്രെയിനിങ് പ്രൊഫഷണല്‍ ഫാത്തിമ ഷാന നസ്രീന്‍ നയിച്ച മോട്ടിവേഷണല്‍ ലൈഫ് സ്‌കില്‍ സെഷനും റിതം കഫെ അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി

error: Content is protected !!