Trending Now

ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

Spread the love

 

 

konnivartha.com: കോന്നി ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠ നടത്തി.

ക്ഷേത്രം മേൽശാന്തി ഭക്തദാസ് മോഹൻജി ദേവികൃപയാണ് യജ്ഞാചാര്യൻ. ദിവസവും ഗണപതിഹോമം, ഗ്രന്ഥനമസ്കാരം, പ്രഭാഷണം, പ്രസാദമുട്ട്, ദീപാരാധന, യജ്ഞശാലയിൽ സമൂഹ പ്രാർത്ഥന, ഭജന എന്നിവ നടക്കും. 10 ന് വൈകിട്ട് 4 ന് പൂജവയ്പ്പും, 11 ന് 10 ന് വിശേഷങ്ങൾ പൂജകളും രുഗ്മിണി സ്വയംവരവും നടക്കും. 12:30 ന് രുഗ്മണി സ്വയംവരസദ്യ, 13 ന് രാവിലെ 6:30 ന് പൂജയെടുപ്പും വിദ്യാരംഭവും.9:30 ന് മൃത്യുഞ്ജയ ഹോമം. വൈകിട്ട് 4 ന് അഭവൃഥസ്നാന ഘോഷയാത്ര യജ്ഞ വേദിയിൽ നിന്നും ആരംഭിച്ച് ചെങ്ങറ ജംഗ്ഷനിൽ എത്തി സ്വീകരണം ഏറ്റുവാങ്ങി തിരികെ ക്ഷേത്രസന്നിധിയിൽ സമാപിക്കും.

error: Content is protected !!