Trending Now

അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന്

അക്ഷരങ്ങളെ ചിട്ടപ്പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്..

konnivartha.com: ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം സംഭവിച്ച കോന്നിയൂര്‍ ഭാസാണ്‌ കാര്യംനിസ്സാരമെന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയത്‌. കുങ്കുമം പബ്ലിക്കേഷന്‍സിലെ ജീവനക്കാരനായിരുന്നു കോന്നിയൂര്‍ ഭാസ്സ്. കാര്യം നിസാരത്തിലെ യേശുദാസ്‌ പാടിയ ‘കണ്‍മണി പൊന്മണിയേ’ ആണ്‌ ഈ ചിത്രത്തിലെ മെഗാഹിറ്റ്‌ ഗാനം.

യേശുദാസും ജാനകിയും ചേര്‍ന്ന്‌ പാടിയ ‘താളം ശ്രുതിലയ താളം’, ജാനകി പാടിയ ‘കൊഞ്ചി വന്ന പഞ്ചമിയോ’ എന്നിവയാണ്‌ മറ്റു ഗാനങ്ങള്‍. എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയെങ്കിലും കോന്നിയൂര്‍ ഭാസിന്‌ മലയാളസിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.

അഹത്തിലെ ‘നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടു’ എന്ന ഗാനമാണ്‌ കോന്നിയൂര്‍ ഭാസ്‌ അവസാനമായി എഴുതിയത്‌. വൃക്കരോഗം മൂര്‍ച്‌ഛിച്ചപ്പോഴാണ്‌ കോന്നിയൂര്‍ ഭാസ്‌ ഈ ഗാനമെഴുതി ഹിറ്റാക്കിയത്‌.കളിപ്പാട്ടം എന്ന സിനിമയിലെ ഗാനങ്ങളും ഭാസിന്റെ രചനാ വിഭവമാണ്.കോന്നി നാട് ഭാസിനെ മറന്നു.സാംസ്കാരികത കൊണ്ട് മറ്റു നാടിനു മാതൃകയായ കോന്നി ഈ കവിയെ മറക്കരുത്.നാവില്‍ ഇന്നും തത്തി കളിക്കുന്നു

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു
ഭൂമിയിൽ
വന്നവതാരമെടുക്കാനെനിക്കന്നു
പാതിമെയ്യായ പിതാവിനോ…..
പിന്നതിൽ
പാതിമെയ്യായ മാതാവിനോ
പിന്നെയും പത്തുമാസം ചുമന്നെന്നെ
ഞാനാക്കിയ
ഗർഭപാത്രത്തിനോ

(നന്ദിയാരോടു
ഞാ‍ൻ)

പൊട്ടിക്കരഞ്ഞുകൊണ്ടൂഴിലാദ്യമായ്
ഞാൻ പെറ്റുവീണ
ശുഭമുഹൂർത്തത്തിനോ
രക്തബന്ധം മുറിച്ചന്യനായ്ത്തീരുവാൻ
ആദ്യം പഠിപ്പിച്ച
പൊക്കിൾക്കൊടിയോടോ

(നന്ദിയാരോടു ഞാ‍ൻ)

മാഞ്ഞുപോകുന്നു
ശിരോലിഖിതങ്ങളും
മായുന്നു മാറാലകെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച
സ്വപ്‌നങ്ങളേ
പലകുറി നിങ്ങൾക്കു സ്വസ്‌തിയേകട്ടെ ഞാൻ

(നന്ദിയാരോടു
ഞാ‍ൻ)

 

(കോന്നിയൂര്‍ ഭാസിന്റെ സ്മരണക്ക് മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു )

ചില ചിത്രങ്ങള്‍
…………………..

കിഴക്കുണരും പക്ഷി
ശേഷം കാഴ്ചയിൽ
കാര്യം നിസ്സാരം
സിന്ദൂരം
ദേവീദർശനം
ഇതും ഒരു ജീവിതം
അഹം
കളിപ്പാട്ടം
‘ശേഷം കാഴ്ചയിൽ…

കോന്നിയൂർ ഭാസ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ ആൽബം    സംഗീതം     ആലാപനം     രാഗം     വര്‍ഷം
അരുണകിരണ കിഴക്കുണരും പക്ഷി രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1991
കണ്ണുകളിൽ പൂവിരിയും ശേഷം കാഴ്ചയിൽ ജോൺസൺ കെ ജെ യേശുദാസ്, എസ് ജാനകി 1983
കളിപ്പാട്ടമായ് കൺ‌മണി കളിപ്പാട്ടം രവീന്ദ്രൻ കെ ജെ യേശുദാസ് ഹരികാംബോജി 1993
കൊഞ്ചിനിന്ന പഞ്ചമിയോ കാര്യം നിസ്സാരം കണ്ണൂർ രാജൻ എസ് ജാനകി 1983
കൺ‌മണി പെൺ‌മണിയേ കാര്യം നിസ്സാരം കണ്ണൂർ രാജൻ കെ ജെ യേശുദാസ് 1983
താളം ശ്രുതിലയ താളം കാര്യം നിസ്സാരം കണ്ണൂർ രാജൻ കെ ജെ യേശുദാസ്, എസ് ജാനകി 1983
ദേവീ അംബികേ ദേവീദർശനം ജി ദേവരാജൻ കെ ജെ യേശുദാസ്, സംഘവും
ദേവീ അംബികേ മഹത്ദർശനം തരൂ ശ്രീദേവി ദർശനം ജി ദേവരാജൻ കെ ജെ യേശുദാസ്, അമ്പിളി മധ്യമാവതി 1980 നന്ദിയാരോട് ഞാൻ അഹം രവീന്ദ്രൻ കെ ജെ യേശുദാസ് 1992
പ്രകൃതീ പ്രഭാമയീ ഇതും ഒരു ജീവിതം ആർ സോമശേഖരൻ കെ ജെ യേശുദാസ് 1982
മധുമഞ്ജരി ഞാൻ ശേഷം കാഴ്ചയിൽ ജോൺസൺ വാണി ജയറാം 1983
മൊഴിയഴകും മിഴിയഴകും കളിപ്പാട്ടം രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1993
മോഹം കൊണ്ടു ഞാൻ ശേഷം കാഴ്ചയിൽ ജോൺസൺ എസ് ജാനകി ജോഗ് 1983
വൈശാഖയാമിനി വിരുന്നു വന്നു സിന്ദൂരം എ ടി ഉമ്മർ കെ ജെ യേശുദാസ് 1976

അസിസ്റ്റന്റ് സംവിധാനം
…………….

തലക്കെട്ട്     സംവിധാനം      വര്‍ഷം
…………………………………………………………
ആയിരപ്പറ വേണു നാഗവള്ളി 1993
ലാൽസലാം വേണു നാഗവള്ളി 1990
ഏയ് ഓട്ടോ വേണു നാഗവള്ളി 1990
കുറുപ്പിന്റെ കണക്കുപുസ്തകം ബാലചന്ദ്രമേനോൻ 1990
ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്രമേനോൻ 1989
അയിത്തം വേണു നാഗവള്ളി 1988
ശേഷം കാഴ്ചയിൽ ബാലചന്ദ്രമേനോൻ 1983
ഇത്തിരിനേരം ഒത്തിരി കാര്യം ബാലചന്ദ്രമേനോൻ 1982
കിലുകിലുക്കം ബാലചന്ദ്രമേനോൻ 1982
കേൾക്കാത്ത ശബ്ദം ബാലചന്ദ്രമേനോൻ 1982

കവി, സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ് തുടങ്ങി സഹസംവിധായകന്റെ വേഷം വരെയണിഞ്ഞു അദ്ദേഹം. ബാലചന്ദ്രമേനോന്റെ കാര്യംനിസ്സാരം, കണ്ടതും കേട്ടതും, ശേഷംകാഴ്ചയിൽ, കുറുപ്പിന്റെ കണക്കുപുസ്തകം, കിലുകിലുക്കം, ചിരിയോചിരി, വേണുനാഗവള്ളിയുടെ അയിത്തം, ഏയ്ഓട്ടോ, ലാൽസലാം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ സഹസംവിധായകനായിരുന്നു കോന്നിയൂർ ഭാസ്.

1996 ഡിസംബർ രണ്ടാം തീയതി തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.കോന്നിയൂര്‍ ഭാസിന്‍റെ പേരില്‍ എങ്കിലും കോന്നിയില്‍ ഒരു സാംസ്കാരിക നിലയം വേണം .അതാകണം നാടിന്‍റെ നന്മ .ഒരിക്കല്‍ പോലും കോന്നി നാട്ടിലെ സാംസ്കാരിക സംഘടനകള്‍ ഒന്നും കോന്നിയൂര്‍ ഭാസിന്‍റെ സ്മരണ നിലനിര്‍ത്തുവാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നതില്‍ ഖേദം ഉണ്ട് . ഗുരു നിത്യ ചൈതന്യ യതിയെ മറന്ന നാട് ആണ് . കോന്നിയൂര്‍ ഭാസിനെ മറക്കാന്‍ “കോന്നി വാര്‍ത്ത”യ്ക്ക് കഴിയില്ല 

jayan konni (news editor )

www.konnivartha.com 

 

 

error: Content is protected !!