യുവമോർച്ച പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി: കോലം കത്തിച്ചു

Spread the love

 

konnivartha.com/ പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പത്തനംതിട്ടയിൽ പ്രതിഷേധപ്രകടനവും പി പി ദിവ്യയുടെ കോലം കത്തിക്കലും നടത്തി.

പത്തനംതിട്ട അബാൻ ജംഗ്ഷന് മുന്നിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.പത്തനംതിട്ട ഗാന്ധി സ്ക്വയറിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡന്റ് നിതിൻ ശിവ ഉദ്ഘാടനം ചെയ്തു.

യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അഖിൽ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വൈശാഖ് വിശ്വ, ജില്ല മീഡിയ കൺവീനർ ശരത് ഏഴംകുളം, കോന്നി മണ്ഡലം പ്രസിഡന്റ് രാഹുൽ, ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, മഹിള മോർച്ച ജില്ല ട്രഷറർ ശ്രീദേവി,ശംഭു ഇലന്തൂർ,പ്രദീപ്‌ കൊടുമൺ, തുടങ്ങിയ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു

error: Content is protected !!