Trending Now

എസ്. ഷൈജയ്ക്ക് പത്തനംതിട്ട ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം

Spread the love

 

konnivartha.com:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവിയോട് അനുബന്ധിച്ച മലയാളദിനാചരണത്തിന്റെയും ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഓഫീസ് ജോലിയില്‍ മലയാളം ഉപയോഗിക്കുന്നതിലെ മികവ് പരിഗണിച്ചുള്ള പുരസ്‌കാരത്തിന് റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ അര്‍ഹയായി.

നവംബര്‍ ഒന്നിന് കലക്‌ട്രേറ്റില്‍ സംഘടിപ്പിക്കുന്ന മലയാളദിന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ 10,000 രൂപയുടെ പുരസ്‌കാരവും സദ്‌സേവന രേഖയും സമ്മാനിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ജേതാവിനെ തിരഞ്ഞെടുത്തത്.

error: Content is protected !!