
konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ മെമ്പറുടെ പത്രിക തള്ളികളഞ്ഞ വരണാധികാരിയുടെ ഉത്തരവ് കേരള ഹൈക്കോടതി അസ്ഥിരപ്പെടുത്തി . മത്സര രംഗത്ത് ഉള്ള അഡ്വ സി വി ശാന്ത കുമാറിന് മത്സരിക്കാന്‍ ഹൈക്കോടതി പ്രത്യേക അനുമതി നല്‍കി ഉത്തരവായി .
വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ശാന്തകുമാര്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയത് അവസാന നിമിഷം വരണാധികാരി തള്ളി .ഇതിനു എതിരെ ആണ് ശാന്തകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത് .മത്സരിക്കാന്‍ ശാന്തകുമാറിന് എല്ലാ അവകാശവും ഉണ്ടെന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി അനുമതി നല്‍കി .