Trending Now

വര്‍ണ്ണോത്സവം: ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരിയിൽ

Spread the love

 

konnivartha.com/ പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്‍റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം ‘വര്‍ണ്ണോത്സവം’ ഒക്ടോബര്‍ 26, 27 തീയതികളില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍/എയ്ഡഡ്/അൺഎയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് എല്‍.പി/യു.പി/എച്ച്.എസ്. എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എവര്‍ റോളിംഗ് ട്രോഫി നല്‍കും. മലയാളംപ്രസംഗമത്സരങ്ങളില്‍ എല്‍.പി., യു.പി. വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിനറാലിയ്ക്ക് നേതൃത്വം നല്‍കും. എല്‍.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയും, യു.പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി പ്രസിഡന്റും, യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥി ശിശുദിന റാലിയ്ക്ക് ശേഷം നടക്കു പൊതുസമ്മേളനത്തിന് സ്വാഗതവും പറയും.

ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 9.00ന് വേദി 1 പമ്പ (കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍) രജിസ്‌ട്രേഷന്‍. രാവിലെ 9.30ന് ഉദ്ഘാടനം. 10.30ന് ചിത്രരചനാ മത്സരം. ഉച്ചയ്ക്ക് 1.30ന് പ്രസംഗം (മലയാളം, ഇംഗ്ലീഷ്) യു.പി., എല്‍.പി., എച്ച്.എസ്., എച്ച്. എസ്.എസ്. തലങ്ങളിലെ മത്സരങ്ങള്‍ നടക്കും.
ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 10.30ന് വേദി : 2 അച്ചന്‍കോവില്‍ (കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍) ലളിതഗാനം, ശാസ്ത്രീയ സംഗീതം, ദേശഭക്തി ഗാനം, സംഘഗാനം, മോണോ ആക്ട്, പ്രശ്ചന്ന വേഷം, നിശ്ചലദൃശ്യം എന്നി കലാമത്സരങ്ങള്‍ നടക്കും. യു.പി., എല്‍.പി., എച്ച്.എസ്., എച്ച്.എസ്.എസ്.. തലങ്ങളിലെ മത്സരം നടക്കും.രജിസ്ട്രേഷൻ ഫീസ് 20 രൂപ ആയിരിക്കും .

ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ 9.00ന് വേദി ഒന്ന് പമ്പ (കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍) രജിസ്‌ട്രേഷന്‍. രാവിലെ 10.00ന്, പദ്യാപാരായണം, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ സാഹിത്യ മത്സരങ്ങള്‍. ഇതേ തുടർന്ന് ഉപന്യാസം, കഥാരചന, കവിതാരചന മത്സരങ്ങള്‍. യു.പി., എല്‍.പി., എച്ച്.എസ്.. എച്ച്.എസ്. എസ്. തലങ്ങളിലെ മത്സരങ്ങള്‍. വൈകിട്ട് നാലിന് സമാപനം.വിശദവിവരങ്ങള്‍ക്ക് 8547716844, 94447103667.

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത്കുമാര്‍ ആര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ ദീപു എ.ജി, പ്രോഗ്രാം കൺവീനര്‍ സി.ആര്‍. കൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!