ലഹരിക്കെതിരെ റീകണക്ടിങ് യൂത്ത് ആരംഭിച്ചു

Spread the love

 

കേരള എക്സൈസ് വിമുക്തി മിഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിയും സംയുക്തമായി ലഹരിക്കെതിരെ ‘റീകണക്ടിങ് യൂത്ത് ‘ പരിപാടി ആരംഭിച്ചു. സമൂഹത്തില്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

 

പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പ്രൊഫ. ശരത് രാജിന്റെ അധ്യക്ഷതയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ബീനാ ഗോപാല്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് മുഖ്യസന്ദേശവും ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖയുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

 

വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ‘കുട്ടികളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഓഫീസര്‍ എം. ആര്‍. അനീഷ് ക്ലാസ് നയിച്ചു. പത്തനംതിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിഹാബുദ്ദീന്‍, കോളജ് പ്രൊഫസര്‍മാരായ ഡോ. ലിജേഷ്, അമൃതരാജ്, സിന്ധു ഡാനിയേല്‍, റിന്‍സാ റീസ്, മെര്‍ലിന്‍ ജോര്‍ജ്, വിനോദ്, ഷൈന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!