ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Spread the love

 

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുന്നംന്താനം പഞ്ചായത്ത് ഹാളില്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കുന്നംന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.സിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു, ഡോ . അമല മാത്യു ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിനി അജിത്ത് ,സിഡബ്ല്യുഎഫ് റിഞ്ചു മോള്‍, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ എന്നിവര്‍ പങ്കെടുത്തു.

Related posts