പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി

Spread the love

 

konnivartha.com: ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. ആകെ 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര- വീയപുരം റോഡിന് പത്തുകോടി രൂപയും കോന്നി നിയോജകമണ്ഡലത്തിലെ മാങ്കോട്- കുന്നിട റോഡിന് 10.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കോന്നി മണ്ഡലത്തിലെ വയ്യാറ്റുപുഴ- തേരകത്തുമണ്ണ്- മണിപ്ലാവ്- നീലിപ്പിലാവ്- ചിറ്റാര്‍ ഓള്‍ഡ് ബസ് സ്റ്റാന്‍ഡ്- ഫോറസ്റ്റ് ഡിപ്പോ- മണക്കയം ചിറ്റാര്‍ ടൗണ്‍ റോഡ്- ഹിന്ദി മുക്ക്- താഴേപാമ്പിനി- ചിറ്റാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡ് 1.1 കിലോമീറ്റര്‍ ബിഎംബിസി നിലവാരത്തില്‍ പണിയുന്നതിനും 7 കിലോമീറ്റര്‍ 20 എംഎം സിസി ഓവര്‍ലേ ചെയ്യുന്നതിനുമായി 6.7 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

എല്ലാ പ്രതിസന്ധികള്‍ക്ക് ഇടയിലും പശ്ചാത്തല വികസനം സാധ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതല്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി റോഡുകളുടെ നിലവാരം ഉയര്‍ത്തും. ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടി ചേര്‍ത്തു.

error: Content is protected !!