Trending Now

കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നു

Spread the love

 

konnivartha.com: കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്‍റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്‌ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്‍റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ സംസ്‌ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.

പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും.HLL നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യ ഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്,ബ്ലഡ്‌ സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമ്മാണ കമ്പനിയും പ്രവർത്തനമാരംഭിക്കും.തുടർന്ന് ടൌൺ ഷിപ്പ് സ്‌ഥാപിക്കുന്നത്തിന്‍റെ ഭാഗമായി വിശാലമായ മാൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിക്കും.

ചിറ്റാറിൽ ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കിൽ സിമെന്റ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ്, അഗ്രിഗേറ്റ് സിമെന്റ് യൂണിറ്റ്, വിവിധ നിർമ്മാണ സാമഗ്രികൾ നിർമ്മാണ യൂണിറ്റുകൾ, പ്ലാസ്റ്റിക് ഉപകരണ നിർമ്മാണ യൂണിറ്റ് തുടങ്ങിയവ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും. വ്യവസായ പാർക്കിനോട് അനുബന്ധിച്ചു മൾട്ടി സൂപ്പർ മാർക്കറ്റും ആരംഭിക്കും. ചിറ്റാറിലെ സ്വകാര്യ വ്യവസായ പാർക്കിൽ 10 ഏക്കർ ഭൂമി പദ്ധതിക്കായി അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഗവിയിലേക്ക് പോകുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കും.

മണ്ഡലത്തിൽ പരമാവധി പ്രാദേശിക തൊഴിൽ അവസരങ്ങൾ പരമാവധി സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.

error: Content is protected !!