Trending Now

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു

Spread the love

 

konnivartha.com: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ ബുധനാഴ്ച ‘ഡിജിറ്റൽ ഇന്ത്യയും സൈബർ സുരക്ഷയും’ എന്ന വിഷയത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു.

ആലുവ സൈബർ പോലീസ് സ്റ്റേഷൻ സി ഐ വിപിൻദാസ് ക്ലാസ് നയിച്ചു.തുടർന്ന് ഭാരതീയ ന്യായ സംഹിതയെക്കുറിച്ച് അഡ്വക്കേറ്റ് സുരേന്ദ്രൻ കക്കാട് ക്ലാസ് നയിച്ചു. മജീഷ്യൻ ആർ.സി ബോസിന്റെ മാജിക് ഷോയും അരങ്ങേറി.

നാഷണൽ ആയുഷ് മിഷന്റെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും തപാൽ വകുപ്പിന്റെ ആധാർ സേവനങ്ങൾക്കായുള്ള ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. മെഡിക്കൽ ക്യാമ്പും ആധാർ സേവനങ്ങളും ഇന്നും (14.11.24) തുടരും.

error: Content is protected !!