പമ്പ ,നിലയ്ക്കല്‍ : ജർമ്മൻ പന്തൽ ഹിറ്റ്

Spread the love

 

പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വെയ്ക്കാനാകും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാൻ സൗകര്യമുണ്ട്.

സന്നിധാനത്തും ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി.

Related posts