Trending Now

ലോക ടോയ്ലറ്റ് ദിനാചരണം

Spread the love

 

ലോക ടോയ്ലറ്റ് ദിനവുമായി ബന്ധപ്പെട്ട ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ക്യാമ്പയിന്‍ ഡിസംബര്‍ 10 ന് അവസാനിക്കും. ജില്ലാ ശുചിത്വ മിഷനാണ് സംഘടിപ്പിക്കുന്നത് എന്ന് കോ-ഓഡിനേറ്റര്‍ നിഫി എസ്. ഹക്ക് അറിയിച്ചു.

പൊതുശൗചാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍- പ്രവര്‍ത്തനക്ഷമമാക്കല്‍ നടപടികള്‍ സ്വീകരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് പുരസ്‌കാരം നല്‍കും. വ്യക്തിഗത ശൗചാലയങ്ങളും ലഭ്യമാക്കും. കമ്മ്യൂണിറ്റി ടോയ്ലറ്റ് കോംപ്ലക്സുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

error: Content is protected !!