Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/11/2024 )

മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

മാധ്യമ അക്രഡിറ്റേഷന്‍ പുതുക്കല്‍ ഇന്നു (നവംബര്‍ 30) അവസാനിക്കും

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2025-ലേക്കു പുതുക്കല്‍   (നവംബര്‍ 30) അവസാനിക്കും.
റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ‘ഫോര്‍ഗോട്ട്  പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ് വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ് വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.)

പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ ‘റിന്യൂ രജിസ്‌ട്രേഷന്‍’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്‍ക്കാം. തുടര്‍ന്ന്, അപ്‌ഡേഷനുകള്‍ ‘കണ്‍ഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. നിലവില്‍ ഉള്ള കാര്‍ഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രിന്റൗട്ടുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ ഇന്ന് (നവംബര്‍ 30)  വൈകിട്ട് അഞ്ചിന് മുമ്പ് നിര്‍ബന്ധമായും സമര്‍പ്പിക്കണം. 2024ല്‍ ഓണ്‍ലൈനായി അപേക്ഷിച്ച് കാര്‍ഡ് നേടിയവര്‍ക്കും പുതിയതായി അക്രഡിറ്റേഷന്‍ ലഭിച്ചവര്‍ക്കുമാണ് ഇത്തവണ പുതുക്കാന്‍ അവസരം. അടുത്ത വര്‍ഷത്തേക്ക് പുതുക്കാത്തവരുടെ അക്രഡിറ്റേഷന്‍ റദ്ദാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.


മിനി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോ

അടൂര്‍  സര്‍ക്കാര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മിനി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോ  (നവംബര്‍ 30)  രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പ്ലസ്ടു പഠനത്തിന് ശേഷമുള്ള കോഴ്സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, സെമിനാര്‍, അഭിരുചി പരീക്ഷ, കരിയര്‍ കൗണ്‍സിലിംഗ് എന്നിവയാണ് എക്സോപോയിലുള്ളത്.


ജില്ലാ വികസനസമിതി യോഗം മാറ്റി വച്ചു

(നവംബര്‍ 30) നടക്കാനിരുന്ന ജില്ലാ വികസനസമിതി യോഗം മാറ്റി വച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


ഖാദി വിലക്കിഴിവ്

വിലക്കുറവോടെ ഖാദി തുണിത്തരങ്ങളുടെ     മേള   ഡിസംബര്‍ ഒന്നുമുതല്‍  15 വരെ.  ഇലന്തൂര്‍, റാന്നി-ചേത്തോങ്കര, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വില്‍പന. ഫോണ്‍ : 9744259922,8113870434, 9061210135,8984553475.

അവലോകന യോഗം

ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച അവലോകനയോഗം ഡിസംബര്‍ നാലിന് പകല്‍ 12.30 ന് തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫീസില്‍ ചേരും.

ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത സ്‌കാനിംഗുകളും മറ്റ് പ്രത്യേക പരിശോധനകളും നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ അഞ്ച്. ഫോണ്‍ : 0469 2602494.


ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ അഞ്ച്. ഫോണ്‍ : 0469 2602494.


ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍  വിതരണം നടത്തുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ അഞ്ച്. ഫോണ്‍ : 0469 2602494.

ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7012449076, 9961323322. വെബ് സൈറ്റ് : www.srccc.in

വെബിനാര്‍

കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ ടെക്‌നോളജിയില്‍ പുതിയ  തൊഴിലവസരങ്ങളും ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും വിഷയത്തില്‍ ഡിസംബര്‍ ഒന്നിന് രാത്രി ഏഴു മുതല്‍ 8.30 വരെ വെബിനാര്‍ നടക്കുന്നു. ഫോണ്‍ :  9447326319.