പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റിൽ

Spread the love

 

പത്തനംതിട്ട : അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ വീട്ടിൽ എസ് സുധി (23) ആണ് പിടിയിലായത്.

പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ് ഐ കെ ആർ ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും, പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഡി ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സംഭവം നടന്ന സ്ഥലങ്ങളിൽ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. വൈകിട്ട് ഏഴരയോടെ ഇയാളുടെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു . തുടർന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തുകയും, മറ്റ് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!