Trending Now

കരുതലും കൈത്താങ്ങും : റാന്നി അദാലത്ത് ഇന്ന് ( ഡിസംബര്‍:13)

 

konnivartha.com: കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്ത് ഇന്ന് ( ഡിസംബര്‍:13) നടക്കും. റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!