Trending Now

പരമ്പരാഗത കാനന പാതയിലൂടെ നടന്നു വരുന്ന തീർഥാടകർക്ക് പ്രത്യേക പാസ്; ഉദ്ഘാടനംഇന്ന് (ബുധൻ)

Spread the love

 

അയ്യപ്പനെ കാണാൻ പരമ്പരാഗത കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക പാസ് അനുവദിക്കുന്നതിന്റെ ഉദ്ഘാടനം ഡിസംബർ 18 ന് രാവിലെ 7 ന് മുക്കുഴിയിൽ എഡിഎം അരുൺ എസ് നായർ നിർവഹിക്കും. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് വനം വകുപ്പുമായി സഹകരിച്ചാണ് പ്രത്യേക പാസ് നൽകുന്നത്. ഇവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം.

മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. നടപന്തലിൽ എത്തുന്ന പ്രത്യേക പാസ് ഉള്ള തീർത്ഥാടകർക്ക് പ്രത്യേക വരിയിലൂടെ ദർശനം സാധ്യമാകും.

error: Content is protected !!