
konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ അയ്യപ്പന്മാരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . കഴിഞ്ഞിടെ നാലുപേര്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട സ്ഥലത്തിന് സമീപം ആണ് ഇന്ന് കാര്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിച്ചു നിന്നത് .യാത്രികര്‍ സുരക്ഷിതര്‍ ആണ്
ശബരിമല തീര്‍ഥാടനം കഴിഞ്ഞു തമിഴ്നാട്ടിലേക്ക് മടങ്ങിയ അയ്യന്മാരുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് . ബാരിക്കേഡുകള്‍ തകര്‍ത്തു പോസ്റ്റില്‍ ഇടിച്ചു ആണ് വാഹനം നിന്നത് . ഡ്രൈവര്‍ ഉറങ്ങി പോയതാകാന്‍ ആണ് സാധ്യത എന്ന് കരുതുന്നു . പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സ്ഥിരം അപകടം ഉണ്ടാകുന്ന മേഖലയാണ് കോന്നി മുറിഞ്ഞകല്‍ മേഖലയും കൂടല്‍ ,കലഞ്ഞൂര്‍ , കോന്നി മാമ്മൂട് ,ഇളകൊള്ളൂര്‍ , കുമ്പഴ മേഖലയും .
റോഡു സുരക്ഷയ്ക്ക് ഉചിതമായ മുന്നറിയിപ്പുകള്‍ ഇവിടെ ഇല്ല . കഴിഞ്ഞിടെ മിനി ബസ്സും കാറും കൂട്ടിയിടിച്ചു കോന്നി മല്ലശ്ശേരി നിവാസികളായ ഒരു കുടുംബത്തിലെ നാല് പേരാണ് മരണപ്പെട്ടത് .അതേ സ്ഥലത്ത് തന്നെ വീണ്ടും കാര്‍ അപകടത്തില്‍പ്പെട്ടു . ഇപ്പോഴും ഈ റോഡില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ല . അമിത വേഗതയും അശ്രദ്ധയും ആണ് മിക്ക അപകടത്തിനും കാരണം .