
konnivartha.com/ കോന്നി: എസ്എൻഡിപി യോഗം 175 നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പ് സമാപനം വ്യാഴാഴ്ച നടക്കും.
രാവിലെ 8 ന് നടക്കുന്ന മഹാശാന്തി ഹവനത്തിൽ ശിവഗിരിമഠത്തിലെ സ്വാമി ഗുരുപ്രസാദ് മുഖ്യകാർമികത്വം വഹിക്കും. 9 : 30ന് അഖണ്ഡ നാമജപയ്ജനം. വൈകിട്ട് 5:30 ന് ദീപാരാധന, ഭജൻസ്, 6 ന് ദീപക്കാഴ്ച.